കേരളത്തില്‍ ഒരു വര്‍ഷത്തെയ്ക്ക് ആഘോഷപരിപാടികള്‍ വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനം ; കലോല്‍സവവും ചലച്ചിത്രമേളയും കാണില്ല
ആലപ്പുഴ : പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ കലോത്സവവും, ഫിലിം ഫെസ്റ്റിവലും അടക്കം വിനോദ സഞ്ചാര വകുപ്പിന്റേതുള്‍പ്പടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ ആണ് തീരുമാനം.
ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ വകുപ്പുമേധാവികളോട് നിര്‍ദേശിച്ചു. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രളയദുരന്തം കൂടുതല്‍ ആഘാതമേല്‍പ്പിച്ച ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പ്രളയം കാരണം നേരത്തെ ഓണാഘോഷ പരിപാടികളും റദ്ദാക്കിയിരുന്നു.