എലിപ്പനി ; ഇന്ന് മാത്രം അഞ്ചുമരണം

തിരുവനന്തപുരം : എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ കൂടി മരിച്ചു. മരിച്ച ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് നാല് പേര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതോടെ 115 പേര്‍ക്ക് മാത്രം ഇന്ന് രോഗം സ്ഥിരീകരിച്ചു.141 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടി.

കോഴിക്കോട് ജില്ലയില്‍ മാത്രം ഇന്ന് 14 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി രോഗ ലക്ഷണങ്ങളോടെ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കോഴിക്കോട് ജില്ലയില്‍ 118 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 239 പേരാണ് രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ തേടിയത്.