ഉമ്മന്‍ചാണ്ടി പണം കൊടുത്തു ; പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട മണിയുടെ മകളുടെ കല്യാണം നടന്നു
പ്രളയത്തില്‍ എല്ലാ നഷ്ടമായ മണിക്ക് താങ്ങായി ഉമ്മന്‍ചാണ്ടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് മണി കൃഷ്ണൻ ഉമ്മൻചാണ്ടിയെ കാണുന്നത്. ഓഗസ്റ്റ് 26-ന് നിശ്ചയിച്ച മകളുടെ വിവാഹം മുടങ്ങിയ വേദനയിലായിരുന്നു അവർ. ഭർത്താവ് തിരുവൻവണ്ടൂർ വഞ്ഞിപ്പുഴേത്ത് കോളനിയിൽ കൃഷ്ണൻ രണ്ടുവർഷം മുൻപേ മരണമടഞ്ഞിരുന്നു.
എന്നിരുന്നാലും മകളുടെ കല്യാണം നടത്താന്‍ തന്നാല്‍ ആകുന്നത് എല്ലാം സ്വരൂപിച്ച് വെച്ചിരുന്നു അവര്‍.എന്നാല്‍ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ മണി സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തു. വീട്ടുസാധനങ്ങളെല്ലാം ഒഴുകിപ്പോയി. ക്യാമ്പ് സന്ദര്‍ശിക്കുന്ന വേളയില്‍ മണി കൃഷ്ണന്റെ ദുരിതമറിഞ്ഞ ഉമ്മൻചാണ്ടി വിവാഹം നടത്തിക്കൊടുക്കാമെന്നേല്‍ക്കുകയായിരുന്നു.
മണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കല്യാണച്ചെലവിനുള്ള പണം അയച്ചുകൊടുത്തു. ഞായറാഴ്ച വനവാതുക്കര ക്ഷേത്രത്തിൽ ഒരു കുറവുമില്ലാതെ ആലപ്പുഴ സ്വദേശി ആകാശുമായുള്ള വിവാഹം നടന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിയ ഉമ്മൻചാണ്ടി വധുവിനെ ആശീർവദിക്കുകയും ചെയ്തു.