കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. ഇന്ത്യന്‍ എംബസിയുടെ പട്ടികയില്‍ നിന്ന് കാരണങ്ങളില്ലാതെ ഒഴിവാക്കപ്പെട്ട വിവിധ സംഘടനകള്‍ അബ്ബാസ്സിയ KAK ഹാളില്‍ 01 സെപ്തംബര്‍ 2018 വൈകീട്ട് 7ന് യോഗം ചേര്‍ന്ന്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ -FIRA KUWAIT എന്ന് പൊതുവേദി രൂപീകരിച്ചു
ഇന്ത്യന്‍ എംബസി മാനദണ്ഡങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് 3 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധിയോടു കൂടി,പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടനകളെ ഇപ്പോള്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ നിന്നും കാരണം കാണിക്കാതെ ഒഴിവാക്കിയതിനെതിരെ ശക്തരായ നടപടികളുമായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ തീരുമാനമായി. ഈ ആവശ്യം മുന്‍നിറുത്തി പരമാവധി സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി 08/09/18 ന് വീണ്ടും വിപുലമായ യോഗം ചേരാന്‍ തീരുമാനമായി. ലോക കേരള സഭാംഗവും ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ -കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ശ്രീ ബാബു ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എസ് എം സി എ, കേരള അസോസിയേഷന്‍, ഒഎന്‍സിപി , കോഴിക്കോട് അസ്സോസിയേഷന്‍, ഫോക്ക്, വയനാട് അസ്സോസിയേഷന്‍, ടെക്‌സാസ്, ചങ്ങനാശ്ശേരി അസ്സോസിയേഷന്‍, കെ ജെ പി സ്- കൊല്ലം, എന്നീ സംഘടനകളെ പ്രതിനിധീനിച്ച് ഷാഹിന്‍ ചിറയന്‍ കീഴ്, റിജോയ് വര്‍ഗ്ഗീസ്സ്, സലീം രാജ്, റെജി ചിറയത്ത്, ഷൈജിത്ത്, രജിത്ത്, ജോണി, മുരളീധരന്‍, രാജേഷ് ഗോപി,ജീവ് സ് എരിഞ്ചേരി, പീറ്റര്‍, ഓമനക്കുട്ടന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു
പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ് പ്രവാസി ക്ഷേമ പരിപാടി കളില്‍ സത്യസന്ധമായും സുതാര്യമായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് വിവേചനമില്ലാതെ,- കുവൈത്തിലെ പ്രവാസി പൗരന്മാര്‍ക്ക് തുല്യ നീതിയോടു കൂടി സംഘടനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതു വരെ പരിപാടികളുമായി മുന്നോട്ട് പോകാനാണ്
തീരുമാനം. എംബസ്സി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ സംഘടന പ്രതിനിധികള്‍ക്കും FIRA KUWAIT എന്ന പൊതുവേദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതും അഭിപ്രായങ്ങള്‍ രേഖപ്പെടാത്താവുന്നതുമാണ്.
Mobile-97579814,97405211,60642533,99594835,66504902