കേരളത്തില്‍ കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍
കേരളത്തില്‍ കൂടുതല്‍ ജലസംഭരണികള്‍ വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍. പ്രളയം ഉണ്ടായതിനെ തുടര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. അതുപോലെ കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്നും കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇടുക്കിയില്‍ പുറത്തേക്കൊഴുക്കാവുന്നതിന്റെ നാലിനൊന്ന് ജലമാണ് തുറന്നു വിട്ടത്.
പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കിയ്ക്കായി. കക്കി ഡാം തുറക്കാന്‍ വൈകിയെന്നും എന്നാല്‍ ഇത് കുട്ടനാടിനെ ഓര്‍ത്തിട്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ എന്‍ എന്‍ റായി പറഞ്ഞു.
ഇടമലയാറില്‍ ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നു വിട്ടത്. തണ്ണീര്‍മുക്കം ബണ്ടിലെ തടസ്സം നദികളുടെ ഗതി മാറ്റി. -ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയലധികം ജലം തണ്ണീര്‍മുക്കം ബണ്ടിലെത്തി. അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ പുതിയ ജലസംഭരണി ആലോചിക്കണം. കേന്ദ്ര ജലകമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജലവിഭവ മന്ത്രാലയത്തിന് നല്‍കി.