ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തില്‍ ഒരു കുഞ്ഞ് അഥിതി ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ നടന്‍ ദിലീപിന്റെ ജീവിതത്തിലേയ്ക്ക് സന്തോഷത്തിന്റെ നാളുകള്‍ വീണ്ടും എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ദിലീപ് കാവ്യ മാധവന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്നു വാര്‍ത്തകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും കാവ്യയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി എന്ന വാര്‍ത്ത പുറത്തു വിട്ടത്.

എന്നാല്‍, ഈ വാര്‍ത്തയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതേക്കുറിച്ച് കാവ്യയോ ദിലീപോ ഇരുവരുടെയും കുടുംബാംഗങ്ങളോ ആരും തന്നെ പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കാവ്യയുടെ അച്ഛന്‍ മാധവന്‍ തന്നെ വാര്‍ത്ത സത്യമാണ് എന്ന് അറിയിച്ചിരിക്കുകയാണ്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് കേട്ട വാര്‍ത്ത സത്യമാണെന്നും കാവ്യ എട്ടു മാസം ഗര്‍ഭിണിയാണെന്നും അച്ഛന്‍ പ്രതികരിച്ചത്. കാവ്യ അമ്മ ആകാന്‍ പോകുന്നുവെന്ന വാര്‍ത്ത സത്യമാണ്. എട്ട് മാസം ഗര്‍ഭിണിയായ കാവ്യ ഇപ്പോള്‍ ആലുവയില്‍ ഉണ്ട്. എന്നാല്‍ ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. മദ്രാസില്‍ എംബിബിഎസിന് ജോയിന്‍ ചെയ്തിരിക്കുകയാണ് മീനാക്ഷി. അദ്ദേഹം പറഞ്ഞു.

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരാകുന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. എന്നാല്‍ വിവാഹ നാള്‍ മുതല്‍ വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു അവരുടെ ദാമ്പത്യ ജീവിതം. അതിനിടയിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തായി ദിലീപ് ജയിലില്‍ ആയത്.