എലിപ്പനി മരണം വീണ്ടും ; ഇന്ന് അഞ്ചുപേര്‍ മരിച്ചു
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്നും അഞ്ച് പേര്‍ മരിച്ചു. ഇന്ന് മാത്രം 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 153 പേരാണ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
എന്നാല്‍ സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറയുന്നു. നിലവില്‍ മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും ആവശ്യം വന്നാല്‍ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.