തിരുവനന്തപുരത്ത് പതിനഞ്ചു വര്‍ഷമായി മകനെ വീട്ടിലെ തടവറയില്‍ അടച്ച ഒരമ്മ ; അറിയണം ഈ അമ്മയുടെ കഥ

തിരുവനന്തപുരം : തിരുവനന്തപുരം പിലാത്തറയിലാണ് ഒരമ്മ പതിനഞ്ച് വര്‍ഷമായി മകനെ തടവറക്കുള്ളിലടച്ചിട്ടിരിക്കുന്നത്. ഇത് കേട്ടാല്‍ അമ്മയുടെ ക്രൂരത എന്ന് തോന്നുമെങ്കില്‍ തെറ്റി. ഒരമ്മയുടെ യതാര്‍ത്ഥ വാത്സല്യമാണ് ഇവിടെ. എന്താണ് അമ്മ എന്ന വാക്ക് ഇത്ര ദൈവീകമായത് എന്നതിന്റെ തെളിവാണ് ഈ അമ്മയുടെ കഥ. പതിനഞ്ച് വര്‍ഷം നീണ്ട ഒരമ്മയുടെ വാത്സല്യത്തിന്റെ കഥയാണിത്.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച ഒരു രോഗം 14 വയസ് ആയപ്പോള്‍ മകന്‍ വിനോദിന്റെ മനോനില മാറ്റി. അന്നുമുതല്‍ ഗോമതി അമ്മ വിനോദിനെ അഴിക്കുള്ളില്‍ അടച്ചിരിക്കുന്നു. സ്വന്തമായി ഉണ്ടായിരുന്ന വീട് മകന്റെ ചികിത്സക്ക് വേണ്ടി വില്‍ക്കേണ്ടി വന്ന ഈ അമ്മ ഇപ്പോള്‍ ഒരു വാടക വീട്ടിലാണ് മകനെയും കൊണ്ട് കഴിയുന്നത്.രോഗം മാറാന്‍ പല ആശുപത്രികളും കയറി ഇറങ്ങിയ ഈ അമ്മ അവസാനം പന്ത്രണ്ടു വര്‍ഷം ബീമാ പള്ളിയില്‍ മകനെയും കൊണ്ട് കഴിഞ്ഞു.

അവസാനം സുമനസുകളുടെ സാഹായം കൊണ്ടാണ് ഇപ്പോള്‍ ഈ വാടക വീട്ടില്‍ കഴിയുന്നത്. അക്രമാസക്തനാകുന്നത് കൊണ്ടാണ് അഴികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നത് എന്ന് അമ്മ പറയുന്നു. വിനോദിന് രോഗം എങ്ങനെ സംഭവിച്ചു എന്ന് ഈ അമ്മയ്ക്കറിയില്ല. എങ്കിലും പതറാതെ അവര്‍ മകനെ ഇത്രകാലം പോറ്റി. മരുന്നില്‍ പിടിച്ചുനില്‍ക്കുന്ന മകനെ അമ്മ എന്നും സ്നേഹത്തോടെ ഊട്ടുന്നു.

ഭര്‍ത്താവ് മരിച്ചിട്ടും തളരാതെ ഇത്രകാലം ഗോമതിയമ്മ അത് തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെയും നിങ്ങള്‍ ഓരോരുത്തരുടെയും സഹായം ആവശ്യമായി വന്നിരിക്കുകയാണ്. 37 വയസായ മകനെ ഇപ്പോള്‍ പഴയത് പോലെ നോക്കുവാന്‍ അമ്മയ്ക്ക് ആരോഗ്യം ക്ഷയിച്ചിരിക്കുന്നു. അതിനാല്‍ ഈ അമ്മയ്ക്ക് ഇനി പുറത്തു നിന്നുള്ള സഹായം അത്യാവശ്യമാണ്.

വീഡിയോ : ഏഷ്യനെറ്റ് ന്യൂസ്

 

നിങ്ങളുടെ സഹായങ്ങള്‍ എത്തിക്കാന്‍…

GOMATHY K
ACC NO: 67352827249
STATE BANK OF INDIA
ENIKKARA BRANCH, TVM
IFSC CODE: SBIN0070861
MOB: 9744944812