‘പൊന്നോണം’ അവിസ്മരണീയമാക്കാന്‍ കേളി, സ്റ്റീഫന്‍ ദേവസ്സിയും ബാന്‍ഡും എത്തി

ജേക്കബ് മാളിയേക്കല്‍

സൂറിക്ക്: ശനിയാഴ്ച്ച സൂറിക്കില്‍ അരങ്ങേറുന്ന കേളിയുടെ ഓണാഘോഷപരിപാടിക്ക് സംഗീത വിരുന്നൊരുക്കുവാന്‍ സ്റ്റീഫന്‍ ദേവസ്സിയും ബാന്‍ഡും എത്തി. വ്യാഴാഴ്ച ഉച്ചക്ക് സൂറിക്ക് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന സ്റ്റീഫന്‍ ദേവസ്സിയെയും സംഘത്തെയും കേളി ഭാരവാഹികള്‍ സ്വീകരിച്ചു.

സ്വിസ്സ് പ്രവാസികള്‍ കണ്ട എക്കാലത്തെയും മികച്ച ഓണഘോഷത്തിന്റെ അവസാന മിനുക്ക് പണികളിലാണ് കേളി. ജോണ്‍ താമരശ്ശേരിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നാളുകളായി ഇതിന്റെ പണിപ്പുരയിലാണ്. പ്രളയനാന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ‘പൊന്നോണം’ പരിപാടിയില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും കേളി സമര്‍പ്പിക്കും. ഇതിനോടകം 10 ലക്ഷം രൂപ മുഘ്യമന്ത്രിയുടെ ദുരിദാശനിധിയിലേക്ക് കേളി നല്‍കിയിട്ടുണ്ട്. ഓണാഘോഷത്തില്‍ നിന്നുള്ള വരുമാനത്തിന് പുറമെ, കേളി സ്‌നേഹിതരും, അംഗങ്ങളും നല്‍കുന്ന സംഭാവനകള്‍ കൂടി ചേര്‍ത്ത്, കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നല്‍കും. കേളിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, പൊന്നോണം ആഘോഷത്തിനും മുഘ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

സൂറിക്ക് കുസ്നാഹ്റ്റ് ഹെസ്ലി ഹാളിലാണ് ഓണസംഗമം. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം പ്രശസ്ത കൊറിയോഗ്രാഫര്‍ ജോര്‍ജ് ജേക്കബ് സംവിധാനം ചെയ്യുന്ന ഓപ്പണിംഗ് പ്രോഗ്രാമും, സ്റ്റീഫന്‍ ദേവസ്സിയുടെയും ബാന്‍ഡിന്റെയും മൂന്ന് മണിക്കൂറോളം വരുന്ന സംഗീത വിസ്മയവുമാണ് കേളിയുടെ ഇരുപതാം ജന്മദിനത്തോടനുബന്ധിച്ചു ഒരുക്കുന്ന ‘പൊന്നോണ’ത്തിന്റെ ഹൈലൈറ്റ്. 10 പേരടങ്ങുന്നതാണ് സ്റ്റീഫന്‍ ദേവസ്സിയുടെ ബാന്‍ഡ്. മലയാളി ബന്ധമുള്ള സ്വിസ്സ് പാര്‍ലമെന്റ് അംഗം നിക്ക് ഗൂഗ്ഗറാണ് മുഖ്യാതിഥി.

കേളി പൊന്നോണത്തിന് എത്തിച്ചേരുന്ന ഓരോരുത്തരും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയിലും പങ്കാളികളാകും. പ്രി സെയില്‍സ് ടിക്കറ്റിന് ആവേശകരമായ പ്രതികരണമാണ് സ്വിസ് മലയാളികള്‍ നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സുമനസ്സുകളായ എല്ലാവരുടെയും സാന്നിദ്ധ്യം പൊന്നോണത്തിന് കേളി എക്‌സിക്യു്ട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. വിലാസം: untere heslibachstrasse 33, 8700 kunsacht