മാലിദ്വീപില്‍ തിരുവനന്തപുരത്ത് നിന്ന് പോയ വിമാനം പണി നടക്കുന്ന റണ്‍വേയില്‍ ഇറങ്ങി ; ഒഴിവായത് വന്‍ദുരന്തം
തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. വെലാന വിമാനത്താവളത്തില്‍ നിര്‍മാണത്തിലായ റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു.
ഇറങ്ങിയ റണ്‍വേയില്‍ കിടന്നിരുന്ന ടാര്‍പോളിനില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എയര്‍ബസ് എ 320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. നൂറിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.
വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്.