ഓസ്ട്രിയയിലെ വിയന്നയില്‍ അപകടത്തില്‍ മരിച്ച ബന്ധു സഹോദരന്മാരായ ജോയലിന്റെയും ജെയ്സണിന്റെയും സംസ്‌കാര ശുശ്രൂഷകള്‍ ബോള്‍ട്ടണില്‍


ന്യൂകാസില്‍: യു.കെ യിലെ മലയാളികളെ ആകെ കണ്ണീരിലാഴ്ത്തി ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി മൂന്നിന് ഓസ്ട്രിയയിലെ വിയന്നയില്‍ അപകടത്തില്‍ മരിച്ച ബന്ധു സഹോദരന്മാരായ ജോയലിന്റെയും ജെയ്സണിന്റെയും സംസ്‌കാര ശുശ്രൂഷകള്‍ ബോള്‍ട്ടണിലെ ഫാന്‍ വാര്‍ത് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ആന്‍ഡ് സെന്റ് ഗ്രിഗറി പള്ളിയില്‍ നടക്കും. രാവിലെ പത്തു മണി മുതല്‍ പതിനൊന്നു മുപ്പതു വരെ ആണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ ഹാപ്പി ജേക്കബ്, താബോര്‍ മാര്‍ത്തോമാ പള്ളി വികാരി ഫാദര്‍ അജി ജോണ്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആണ് ശുശ്രൂഷകള്‍ നടക്കുന്നത്. ശുശ്രൂഷകളെ തുടര്‍ന്ന് ഉച്ചക്ക് ഒരു മണിവരെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനായി പൊതുദര്‍ശനം ഉണ്ടായിരിക്കും. ബോള്‍ട്ടണിലെ ഓവര്‍ഡെയ്ല്‍ സെമിട്രിയില്‍ തുടര്‍ന്ന് സംസ്‌കാരം നടക്കും.

ബോള്‍ട്ടണിലെ മലയാളി സമൂഹം ഒത്തു ചേര്‍ന്നാണ് സംസ്‌കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുക. അപകടം ഉണ്ടായ നിമിഷം മുതല്‍ ഒരു കുടുംബം പോലെ ബോള്‍ട്ടണിലെ മലയാളികള്‍ കുടുംബത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

പൊതു ദര്‍ശനം നടക്കുന്ന പള്ളിയുടെ വിലാസം: Our Lady of Lourdes & Saint Gregory’s Parish Plodder Ln, Farnworth, Bolton BL4 0BR.

സംസ്‌കാരം നടക്കുന്ന സിമിട്രിയുടെ വിലാസം: overdale cemetry , overdale dr, BOLTON BL1 5BU.

Report: Shymon Thottumkal