നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയ കൂദാശ ശനിയാഴ്ച
നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയ കൂദാശ ശനിയാഴ്ച നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന കൂദാശ ചടങ്ങുകള്‍ക്ക് സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. നിരണം ഭദ്രാസന സഹായമെത്രാന്‍ ജോജു മാത്യൂസ് എപ്പിസ്‌കോപ്പ, ഡോ. സാമുവേല്‍ മാത്യു എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മികരാകും.
ആഘോഷങ്ങള്‍ ഒഴിവാക്കി ആധ്യാത്മിക ചടങ്ങുകള്‍ മാത്രമായാണ് കൂദാശ നടക്കുക. 10-ന് ദേവാലയ കവാടത്തിലെത്തുന്ന ഡോ. കെ.പി യോഹന്നാന്‍ മെത്രാപ്പൊലീത്തയ്ക്ക് കത്തിച്ച മെഴുകുതിരി നല്‍കി കാര്‍മ്മികരേയും വിശ്വാസസമൂഹത്തേയും ഇടവക വികാരി ഫാ. ഷിജു മാത്യു ദേവാലയത്തിലേക്ക് സ്വീകരിക്കും. തുടര്‍ന്നാണ് കൂദാശ ചടങ്ങുകള്‍.