ബന്ദിനിടയിലും പെട്രോളിന്റെ വില കൂടി ; ലിറ്ററിന് 89.97

ദിനംപ്രതി ഉയരുന്ന ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിന്റെ ഇടയിലും പെട്രോളിന് വില കൂടി. മഹാരാഷ്ട്രയിലാണ് ഇന്ത്യന്‍ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. ഒരു ലീറ്റര്‍ പെട്രോളിനു തിങ്കളാഴ്ചത്തെ വില 89.97 രൂപയാണ്. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണു ഇന്ധനവിലയിലെ ഏറ്റവും ഉയര്‍ന്ന കയറ്റം.

ചരിത്രത്തിലെ വലിയ വിലയായ 90 രൂപയില്‍ (89.97) പെട്രോളും 77.92 രൂപയില്‍ ഡീസലും എത്തിയതായി പര്‍ബാനി ജില്ലാ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് ദേശ്മുഖ് പറഞ്ഞു. മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളില്‍ പ്രാദേശിക നികുതികള്‍ കൂടാതെ, പെട്രോള്‍ ലീറ്ററിന് 88, ഡീസല്‍ ലീറ്ററിന് 76 രൂപ വീതമാണെന്നു ഓള്‍ ഇന്ത്യ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.