കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാകാന്‍ പാരിസില്‍ ഓണാഘോഷം: ഡോ. മുരളി തുമ്മാരുകുടി മുഖ്യ അതിഥിയാകും

പാരീസ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഫ്രാന്‍സ് യുണിറ്റ് പാരിസില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16ന് (ഞായര്‍) കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് താങ്ങാകാന്‍ ഒരുക്കുന്ന ഓണാഘോഷം ഓണസദ്യയോടും, മറ്റു കലാപാരിപാടികളോടെയും ലളിതമായി ആഘോഷിക്കും. ഡബ്ലിയുഎംഎഫ് ഉപദേഷ്ടാവും, യു. എന്‍ പരിസ്ഥിതി പ്രോഗാമില്‍ അത്യാഹിത ദുരന്ത ലഘൂകരണ വകുപ്പിന്റെ മേധാവിയായ ഡോ. മുരളി തുമ്മാരുകുടി ആഘോഷത്തില്‍ മുഖ്യ അതിഥിയാകും.

ഓണാഘോഷം പാരിസില്‍ വേണമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്ന സംഘടന കേരളത്തെ സഹായിക്കാന്‍ ആവുന്നത് ചെയ്യാന്‍ ഓണാഘോഷത്തിലൂടെ തന്നെ ഒരു ശ്രമം നടത്താമെന്നു തീരുമാനിക്കുകയായിരുന്നു. ദുരന്തത്തിന്റെ ഭീകരത ഏറ്റുവാങ്ങിയ കേരളം ഇപ്പോള്‍ കടന്നുപോകുന്നത് പുനര്‍നിര്‍മാണം എന്ന ബൃഹത്തായ അത്യന്തദുഷ്‌കരമായ ഘട്ടത്തിലൂടെയാണ്. ഈ സമയത്ത് കേരളത്തിന് വേണ്ടി സഹായഹസ്തം നീട്ടാന്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു സഹകരിക്കണമെന്ന് ഡബ്ലിയുഎംഎഫ് ഭാരവാഹികള്‍ പാരിസ് മലയാളികളോട് അഭ്യര്‍ത്ഥിച്ചു.

ഓണാഘോഷത്തിലൂടെ ലഭിക്കുന്ന തുക കേരളത്തില്‍ നടത്തിവരുന്ന പുനരധിവാസ പാദ്ധതികളില്‍ നിക്ഷേപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റാം (0670354161), കിരണ്‍ (0769682005), സുരേന്ദ്രന്‍ (0142099255). റിസര്‍വേഷന്‍സ്: wmffrance@gmail.com