ഓസ്ട്രിയയിലെ ബ്രേഗേന്‍സില്‍ കേരളത്തിനായി ലൈവ് പാര്‍ട്ടി: ശേഖരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
ബ്രേഗേന്‍സ്: പ്രളയക്കെടുതിയില്‍നിന്ന് കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ഓസ്ട്രിയയിലെ ഫോറാല്‍ബെര്‍ഗ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബ്രേഗേന്‍സ് പട്ടണത്തില്‍ നിന്നും ഒരു കൈത്താങ്ങ്. കഴിഞ്ഞ 27 വര്‍ഷമായി ലുസ്റ്റനൗവില്‍ റെസ്റ്ററെന്റ് ബിസിനസ് നടത്തുന്ന മലയാളിയായ ജോസഫ് കൂട്ടുമ്മേലാണ് ഈ ദൗത്യത്തിനു പിന്നില്‍.
ജോസഫ് തന്റെ സംരംഭമായ ലുസ്റ്റാനൗര്‍ സ്റ്റീക്ക്‌ഹൌസില്‍ തദ്ദേശവാസികള്‍ക്കായി സൗജന്യമായി സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് പാര്‍ട്ടിയിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിച്ചത്. തുക മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറും. സെപ്റ്റംബര്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു 2 മണിവരെ നടത്തിയ പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. പ്രദേശത്തെ മികച്ച ബാന്‍ഡിന്റെ ലൈവ് ഷോ പ്രധാന ആകര്‍ഷണമായിരുന്നു.