വിയന്നയില്‍ പരി. എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍

വിയന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ പരി. എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാല്‍ 2018 ഒക്ടോബര്‍ 6, 7 തിയതികളായി നടക്കും. സാല്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സുറിയാനി ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കുന്ന വന്ദ്യ കളപ്പുരക്കല്‍ ഗബ്രിയേല്‍ റമ്പാന്‍ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് മുഖ്യ കര്‍മ്മികത്വം വഹിക്കും.

പ്രാര്‍ത്ഥനനയോടും നേര്‍ച്ച കാഴ്ചകളോടും കൂടി പെരുന്നാളില്‍ സംബന്ധിക്കുവാന്‍ വിശ്വസികളേവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ വാഴലാനിക്കല്‍, സെക്രട്ടറി ഷെവ. കുര്യാക്കോസ് തടത്തില്‍, ട്രെഷറര്‍ സുനില്‍ കോര എന്നിവര്‍ പെരുന്നാള്‍ ക്രമീകരങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

ഒക്ടോബര്‍ 6 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് പെരുന്നാള്‍ സന്ദേശവും അതിനുശേഷം നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കും. ഒക്ടോബര്‍ 7 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക് വി. കുര്‍ബാനയും നടക്കും.