ഫിന്‍ലന്‍ലന്‍ഡിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുണിറ്റ് വിനീത് ശ്രീനിവാസന്‍ മുഖ്യാതിഥിയാകും

ഹെല്‍സിങ്കി: ഫിന്‍ലന്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 7ന് ഹെല്‍സിങ്കിയില്‍ നടക്കും. പ്രശസ്ത സിനിമാ പിന്നണി ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

ഇതിനോടകം യുറോപ്പിലെത്തിയ വിനീതിനെ ഡബ്ലിയു.എം.എഫ് യൂറോപ് റീജിയണ്‍ വൈസ് പ്രസിഡന്റ് ടെറി തോമസ്, ഫിന്‍ലന്‍ഡ് യൂണിറ്റ് പ്രസിഡന്റ് അനുരാജ് ഓള്‍നേടിയന്‍, ട്രെഷറര്‍ ജെസ്ന രമേഷ് എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ചു.

ഒക്ടോബര്‍ 7ന് നടക്കുന്ന സമ്മേളനത്തില്‍ നിരവധി കലാപാരിപാടികളും, സംഘടനയുടെ മെമ്പര്‍ഷിപ് വിതരണവും ഉണ്ടായിരിക്കും. സമ്മേളനത്തിലേയ്ക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.