ഐ.എ.എസ്.സി വിയന്ന സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 3ന്

വിയന്ന: മലയാളി സ്പോര്‍ട്ട് സംഘടനയായ ഇന്‍ഡോ ഓസ്ട്രിയന്‍ സ്പോര്‍ട്സ് ക്ലബിന്റെ (ഐ.എ.എസ്.സി വിയന്ന) ഇരുപതാമത്തെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് രാജ്യാന്തര ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. റുണ്ട്ഹാളെ ആള്‍ട്ടര്‍ലായില്‍ നവംബര്‍ 3ന് (ശനി) 12 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ക്ലബിന്റെ ഇരുപതാമത് വാര്‍ഷികവും അതോടൊപ്പം ആഘോഷിക്കും.

രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും മുതിര്‍ന്ന തലമുറയിലെ കളിക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ മൂന്നു വിഭാഗങ്ങളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ടൂര്‍ണ്ണമെന്റിലേയ്ക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്:
പാപ്പച്ചന്‍: 069918115230, സജി: 069909082976, ആന്റോണ്‍ ടോം: 069917246313