പ്രളയദുരിതാശ്വാസനിധിയിലേക്ക് നോര്‍ക്കയുടെ നേത്യത്വത്തില്‍ കുവൈറ്റില്‍നിന്ന് സഹായം സ്വീകരിക്കുന്നു
നോര്‍ക്ക ഡയറക്ടര്‍ ശ്രീരവിപിള്ളയും ലോകകേരള സഭാംഗങ്ങളായ പ്രവാസിക്ഷേമനിധി ബോര്‍ഡ്അംഗം എന്‍അജിത്കുമാര്‍, വര്‍ഗീസ്പുതുക്കുളങ്ങര, ഷറഫുദ്ദീന്‍കണ്ണേത്ത്, ബാബുഫ്രാന്‍സീസ്, ശ്രീംലാല്‍, തോമസ്മാത്യു കടവില്‍, സാംപൈനംമൂട്എന്നിവര്‍ ചേര്‍ന്ന്വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍, പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്കുവൈറ്റിലെ എല്ലാവിഭാഗം പ്രവാസികളില്‍നിന്നും വിപുലമായ സഹായം സമാഹരിക്കുന്നതിനായി നോര്‍ക്കറൂട്ട്‌നിന്റെ നേതൃത്വത്തില്‍ 7ലോകകേരളസഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി വിവിധ പരിപാടികള്‍ കുവൈറ്റില്‍ സംഘടിപ്പിക്കും ചെറുതും വലിയതുമായി സമാഹരിക്കുന്ന മുഴുവന്‍തുകയും കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌നേരിട്ട്‌നല്‍കും. കുവൈറ്റിലെ ഈഫണ്ട് സമാഹരണത്തിന് സര്‍ക്കാര്‍ ചുമതല ഏല്‍പ്പിച്ചിട്ടുള്ള നോര്‍ക്കഡയറക്ടര്‍ ശ്രീരവിപിള്ള മേല്‍നോട്ടംവഹിക്കും
ഇതിലേക്കായിഎല്ലാ വിഭാഗം സംഘടനകളുടെയും യോഗംഒക്ടോബര്‍ 5 ന്വിളിച്ചു ചേര്‍ക്കും. വ്യവസായ പ്രമുഖരുമായും കൂടികാഴ്ച നടത്തും
നിര്‍ബന്ധിത പിരിവ്അല്ലാതെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍, സാലറിചലഞ്ച് , സ്ഥാപനഉടമകള്‍ഒരുമാസത്തെ ലാഭവിഹിതം വാണിജ്യ, വ്യവസായസ്ഥാപനങ്ങളുടെ സഹകരണം എന്നിവയിലൂടെ തുക സ്വരൂപിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഒക്ടോബര്‍ 18ന് ശേഷം കേരളസര്‍ക്കാരിന്റെ മന്ത്രിതല സംഘം സഹായങ്ങള്‍ സ്വീകരിക്കാന്‍ കുവൈറ്റില്‍ എത്തിച്ചേരും.