മാനസിക ശാരീരിക ആരോഗ്യ ബോധവത്കരണ സെമിനാറും: ഡോ. പോള്‍സ് എന്‍ എല്‍ പി അസോസിയേഷന്‍ സംഘടന പ്രഖ്യാപനവും നടന്നു

റിയാദ്: മാനസിക ആരോഗ്യപരിപാലനത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ട കാലഘട്ടത്തിലാണ് നാമിന്നുള്ളത്. ആത്യന്തിക ജീവിത സന്തോഷത്തിനും വിജയത്തിനും, അവനവനെ തിരിച്ചറിയുക തന്നെ വേണമെന്ന് പ്രമുഖ അന്തര്‍ദേശീയ എന്‍.എല്‍.പി ട്രൈനര്‍ ഡോ. പോള്‍ തോമസ് പറഞ്ഞു. റിയാദ് മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന മാനസിക ശാരീരിക ആരോഗ്യ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോ വ്യക്തിക്കും വ്യത്യസ്തമായ കഴിവുകള്‍ ഉണ്ട് അവ തിരിച്ചറിഞ്ഞ് ജീവിത ലക്ഷ്യം നേടിയെടുക്കാന്‍ സ്വന്തത്തോട് തന്നെയാണ് ചലഞ്ച് ചെയ്യേണ്ടത്. വ്യക്തികളുടെ കഴിവുകളെ തിരിച്ചറിയാനുള്ള രീതികളെക്കുറിച്ചും അത് ജീവിത വിജയത്തിന് അനുകൂലമാക്ക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഡോ. പോളിന്റെ കീഴില്‍ എന്‍.എല്‍.പി പരിശീലനം ലഭിച്ചവരുടെ കൂട്ടായ്മയായ DPNLPA യുടെ ഔദ്യോഗിക പ്രഖ്യാപനം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പോള്‍ തോമസ് നിര്‍വഹിച്ചു. പ്രസിഡന്റ് സ്റ്റാന്‍ലി ജോസ് സംഘടനയെ പരിചയപ്പെടുത്തി.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധതരം മാനസിക പ്രശ്നങ്ങളില്‍ പെട്ട് ഉഴലുന്ന ജീവിത സാഹചര്യങ്ങളില്‍ ഡി.പി.എന്‍.എല്‍.പി.എ യുടെ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്തും കേരളത്തിലും വലിയ ആശ്വാസമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ഡോക്ടര്‍ പോള്‍സ് എന്‍ എല്‍ പി യുടെ ലോഗോ പ്രകാശനവും, ഐ സ് ഒ ലൗഞ്ചിങ്ങും അരങ്ങേറി. DPNLP അസോസിയേഷന്റെ ഉപഹാരം അഹമ്മദ് കോയയും(സിറ്റി ഫ്‌ലവര്‍) ഷഹീം മുഹമ്മദും (ലുലു) ഡോക്ടര്‍ പോള്‍ തോമസിന് സമ്മാനിച്ചു.

സാംസ്‌കാരിക സമ്മേളനം ലുലുഗ്രൂപ്പ് സൗദി കണ്‍ട്രി മാനേജര്‍ ഷഹീം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ കോയിവിള സ്വാഗതം പറഞ്ഞു. ഫ്ളീരിയ ഗ്രൂപ്പ് ഡിരക്ട്റ്റര്‍ അഹ്മദ് കോയ, ഇബ്രാഹിം അല്‍ സഹ്റാനി (റോയല്‍ പ്രൊട്ടോകോള്‍ കിങ് സഊദ് പാലസ്), ഇബ്രാഹിം അല്‍ ഇഗൈലി (എക്സിക്യീട്ടീവ് ഡിരക്ടര്‍, അല്‍മറാഇ), മുഹമ്മദ് സാദ് (കാര്‍ഡിയോളജി ,മിലിറ്ററി ഹോസ്പിറ്റല്‍ )ഡോ. മുഹമ്മദ് ഹനീഫ് (പ്രിന്‍സിപ്പ്ള്‍, മോഡേണ്‍ സ്‌കൂള്‍), ഡോക്ടര്‍ റഹ്മത്തുള്ള (പ്രിന്‍സിപ്പള്‍, അല്‍ യാസ്മിന്‍ സ്‌കൂള്‍) എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

എന്‍.എല്‍.പി എന്താണെന്ന് ജനറല്‍ സെക്രട്ടറി പി.പി അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി വിശദീകരിച്ചു. അഷ്റഫ് വടക്കേവിള (എന്‍.ആര്‍.കെ), നാസര്‍ കാരന്തൂര്‍ ഫോര്‍ക്ക, ഷംനാദ് കരുനാഗപ്പള്ളി, ബഷീര്‍ പാങ്ങോട് റിയാദ് മീഡിയാ ഫോറംഇസ്മാഇല്‍ എരുമേലി എന്‍.ആര്‍.കെ, ഫസല്‍ റഹ്മാന്‍ സിറ്റി ഫ്‌ലവര്‍, റഹീം സിറ്റി ഫ്‌ലവര്‍ എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ്, ഹബീബ് റഹ്മാന്‍ (റിയാദ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ്), ഇറാം ആമിര്‍ (ഹെഡ്ഡ ഓഫ് വിമണ്‍ വിങ്, നോളോജ് കോര്‍), ജാസ്മിന്‍ അഷ്റഫ് (പ്രവാസി സാംസ്‌കാരിക വേദി), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എഞ്ചിനീയര്‍ ഷുക്കൂര്‍ പൂക്കയില്‍ നന്ദി പറഞ്ഞു. നിഖില സമീര്‍ പ്രോഗ്രാം അവതാരകയായിരുന്നു.

സെമിനാറിനോടനുബന്ധിച്ച് 88ആമത് സൗദി ദേശീയ ദിന പ്രത്യേക പരിപാടിയും നടന്നു. സൗദി ദേശീയ ഗാനം ആലപിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ സെഷന്‍ എഞ്ചിനീയര്‍ ഷുക്കൂര്‍ പൂക്കയില്‍ നയിച്ചു. എന്‍.എല്‍.പി വെരിഫൈഡ് മാസ്റ്റര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 23 പേര്‍ക്ക് ചടങ്ങില്‍ വച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക് ബഷീര്‍ പാണക്കാട്, റഷീദ് കെ.കെ, യാസിര്‍, സമീര്‍, അമീന്‍ അക്ബര്‍, റഷീദ്, ഫൗസിയ റഷീദ്, സബ്‌ന ലത്തീഫ്, ഷിജിന ഇബ്രാഹീം, മധുസൂദനന്‍, യൂനുസ് നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന എന്‍ എല്‍ പി ഓപ്പണ്‍ ഫോറത്തിന്
അബ്ദുല്‍ മജീദ്, ഫൗസിയ അബ്ദുല്‍ മജീദ്, ഷാഹിദ ബഷീര്‍, സനോജ്, രഹ്ന സനോജ്, മുഹിദീന്‍ സഗീര്‍, സുമിത സഗീര്‍, കോശി മാത്യു, മാഹിന്‍ മുഹമ്മദ്, ഷിജിത് പൊന്നന്‍, റഹ്മത്തുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.