പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലപ്പുറത്ത് 15കാരിയെ ബംഗാളി യുവാവ് കുത്തിക്കൊന്നു
മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 15കാരിയെ കുത്തിക്കൊന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ സാദത്ത് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെളളിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലിനും, വയറിനും നെഞ്ചിനും കുത്തേറ്റുവെന്നാണ് വിവരം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ആക്രമിക്കപ്പെട്ടത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ആക്രമിക്കപ്പെട്ടത്. ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാമിനയെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
പ്രതിയായ സാദത്തിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തിരൂര്‍ വിഷുപാടത്ത് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടില്‍ തന്നെയാണ് സാദത്തും താമസിച്ചിരുന്നത്. ഇയാള്‍ നിരന്തരം കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു എന്നാണു നാട്ടുകാര്‍ പറയുന്നത്.