വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12.50 ഓടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ് അദ്ദേഹത്തിനെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു. കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനുമായിരുന്നു പരിക്ക്.

സെപ്റ്റംബര്‍ 24നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വനി ബാലയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും തേജസ്വിനിയെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം.