പശ്ചിമ ബംഗാളില്‍ സ്‌ഫോടനം: എട്ടുവയസുകാരന്‍ മരിച്ചു
പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറിച്ചന്തയില്‍ ഉണ്ടയ ഉഗ്രശേഷിയുള്ള സ്ഫോടനത്തില്‍ എട്ടു വയസുകാരന്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഡംഡം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കാസിപുരയിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയ്ക്ക് മുന്നിലാണ് രാവിലെ ഒമ്പതിന് സ്ഫോടനമുണ്ടായത്. സമീപത്തെ കടകളും ചന്തയിലെ നടപ്പാതയും സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. അതിനിടെ, സ്ഫോടനം തന്നെ ലക്ഷ്യം വച്ചായിരുന്നെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സൗത്ത് ഡംഡം മുന്‍സിപ്പാലിറ്റി ചെയര്‍മാനുമായ പഞ്ചുഗോപാല്‍ രംഗത്തെത്തി. സ്ഫോടനത്തിന് പിന്നില്‍ ബിജെപിയാണ് എന്ന് അദ്ദേഹം ആരോപിക്കുന്നു.