ഓസ്ട്രിയയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി ജയന്തി ആഘോഷിച്ചു
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഐ.എന്‍.ഒ.സി പ്രസിഡന്റ് സിറോഷ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍, രാജ്യത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗവും പാര്‍ട്ടിയുടെ മനുഷ്യാവകാശ വക്താവുമായ ഡോ. ഹാരാള്‍ഡ് ട്രോഹ് മുഖ്യ അതിഥിയായിരുന്നു.
ഗാന്ധിയുടെ ദര്‍ശനങ്ങളും, മാര്‍ഗ്ഗങ്ങളും ഏതു കാലത്തും, ഏതു സ്ഥലത്തും ഇന്നും വിലപ്പെട്ടതാണെന്നും, അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ അനുസ്മരണ യോഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ. ഹാരാള്‍ഡ് പറഞ്ഞു. ഗാന്ധിജിയുടെ ജീവിതവും, പ്രവര്‍ത്തനങ്ങളും അടിസ്ഥാനമാക്കി ജോജിമോന്‍ എറണാകേരിലും സംസാരിച്ചു.
പാര്‍ട്ടിയുടെ കോഓര്‍ഡിനേറ്ററായ വര്‍ഗീസ് പഞ്ഞിക്കാരന്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റുമാരായ ജോളി കുര്യന്‍, വിന്‍സെന്റ് തടത്തില്‍, ട്രഷറര്‍ അബ്ദുള്‍ അസീസ് എന്നിവരും, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. വൈസ് പ്രസിഡന്റ് അമിത ല്യൂഗ്ഗര്‍ നന്ദി അറിയിച്ചു.