സലാല തുറമുഖത്ത് ഉണ്ടായ അപകടത്തില്‍ നാലു ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു
സലാല തുറമുഖത്തുണ്ടായ അപകടത്തിൽ തുറമുഖ ജീവനക്കാരായ നാല് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. മരിച്ചവര്‍ എല്ലാം ഗുജറാത്ത് സ്വദേശികളാണ് .
കപ്പല്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ കപ്പലില്‍ കുരുക്കില്‍പ്പെടുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൊതു വിഭാഗം വ്യക്തമാക്കി.
നാല് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.