അധികാരം കിട്ടിയപ്പോള്‍ വാഗ്ദാനങ്ങള്‍ മറന്നു ; ഓങ് സാൻ സ്യൂകിക്ക് കാനഡ നൽകിയ പൗരത്വം റദ്ദാക്കി
മ്യാന്‍മര്‍ വിമോചന നായിക എന്നറിയപ്പെടുന്ന ഓങ് സാന്‍ സ്യൂകിക്ക് ആദരസൂചകമായി കാനഡ നല്‍കിയ പൗരത്വം ഔദ്യോഗികമായി റദ്ദാക്കി. രോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സ്യൂകിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതിനെ തുടര്‍ന്നാണ് പൗരത്വം റദ്ദാക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചത്.
2007ലാണ് അദരസൂചകമായി സ്യൂകിക്ക് കാനഡ പൗരത്വം നല്‍കിയത്. ആദര സൂചകമായി കാനഡ നല്‍കിയ പൗരത്വം റദ്ദാക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് സ്യൂകി. ചൊവ്വാഴ്ചയാണ് ഇതിന് പാര്‍ലമെന്റ് ഔദ്യോഗിക അംഗീകാരം നല്‍കിയത്.
സൈന്യം മ്യാന്‍മറില്‍ നടത്തുന്നത് വംശഹത്യയാണ് കാനഡ നേരത്തേ ആരോപിച്ചിരുന്നു. തടവില്‍ ആയിരുന്ന സമയം വംശഹത്യക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്ന സ്യൂകി എന്നാല്‍ പുറത്തിറങ്ങി അധികാരത്തില്‍ ഏറിയതിനു ശേഷവും വംശഹത്യ തടയുവാന്‍ ഒരു ചെറു വിരല്‍ പോലും അനക്കിയില്ല.