ചെക്ക് കേസില്‍ കുടുങ്ങി നടന്‍ റിസബാവ ; കുറ്റക്കാരന്‍ എന്ന് കോടതി
പ്രശസ്ത നടന്‍ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് നടന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയ കേസിലാണ് നടന്‍ കുറ്റക്കാരനെന്നു കോടതി വിധിച്ചത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം.
2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തില്‍ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണയും അവധി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാദിക്ക് നിയമനടപടിയിലേക്ക് തിരിയുകയായിരുന്നു.