രൂപയുടെ തകര്‍ച്ചയില്‍ ലാഭം പ്രവാസികള്‍ക്ക്
പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ന് രാവിലെ 72.58 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയ്ത്. ഒരുഘട്ടത്തില്‍ ആറ് പൈസ ഉയര്‍ന്ന് 73.52 എന്ന നിലയിലെത്തിയെങ്കിലും പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.
എന്നാല്‍ ഈ തകര്‍ച്ച ഏറ്റവും ലാഭം പ്രവാസികള്‍ക്കാണ്. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് ഈ ഇടിവ് മികച്ച നേട്ടം സമ്മാനിച്ചിരിക്കുകയാണ്. യുഎഇ ദിര്‍ഹം 20.12 എന്ന നിലയിലാണ്. ഗള്‍ഫിലെ മറ്റ് കറന്‍സികള്‍ക്കും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടിയിട്ടുണ്ട്.
പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്ന് രൂപയുടെ മൂല്യം പൊടുന്നതെ ഡോളറിനെതിരെ 74 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് ഡോളറിനെതിരെ 73.90 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.