മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമിസ് കാതോലിക്കാബാവയ്ക്ക് വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം
വിയന്ന: അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഓസ്ട്രിയയിലെത്തിയ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ളീമിസ് കാതോലിക്കാബാവയ്ക്ക് വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ ചാപ്ലയിന്‍ ഫാ. തോമസ് പ്രശോഭ് ഒ.ഐ.സിയും, ഇടവകാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അദ്ദേഹം ഇന്ന് (ഒക്ടോബര്‍ 6) മലങ്കര മിഷന്റെ ദേവാലയമായ ബ്രൈറ്റന്‍ന്‍ഫെല്‍ഡില്‍ വൈകിട്ട് 5.30ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിയന്നയിലെ വിവിധ സഭകളില്‍പ്പെട്ട വൈദികര്‍ സഹകാര്‍മ്മികരാകും. കുര്‍ബാനയ്ക്കു ശേഷം എം.സി.വൈ എം ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അഭിവന്ദ്യ കാതോലിക്കബാവാ ഉത്ഘാടനം ചെയ്യും. സ്നേഹവിരുന്നോടുകൂടി സമ്മേളനം സമാപിയ്ക്കും.