ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നു. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ നായകനാകുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ലാലേട്ടന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുപ്പായം അണിയുന്നത്. ചന്ദ്രകാന്ത വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. തേന്‍ മാവിന്‍ കൊമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ക്യാമറാ മാനായി സിനിമാ ലോകത്ത് എത്തിയ വ്യക്തിയാണ് കെ വി ആനന്ദ്.

തുടര്‍ന്ന്‍ കനാ കണ്ടേന്‍ എന്ന സിനിമയിലൂടെ സംവിധാകനായി. സൂര്യയെ സൂപ്പര്‍ താര പരിവേഷത്തില്‍ എത്തിച്ച അയന്‍ എന്ന ചിത്രത്തിന്റെ സംവിധാനവും കെ വി ആനന്ദ് ആയിരുന്നു. അതിനു ശേഷം മാട്രാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു എങ്കിലും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം സൂര്യ ആനന്ദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കമാന്‍ഡോ ഓഫീസറുടെ വേഷത്തിലാണ് സൂര്യ എത്തുന്നത്.