എം.ടി വര്‍ഗീസ് മതുപുറം നിര്യാതനായി
വിയന്ന/ സൂറിച്ച് /ചങ്ങനാശ്ശേരി: വിയന്ന മലയാളിയായ സജി മതുപുറത്തിന്റെയും, സ്വിസ് മലയാളി മിനി ബോസ് മണിയംപാറയുടേയും പിതാവ് ചങ്ങനാശ്ശേരി കോട്ടമുറി എം.ടി വര്‍ഗീസ് മധുപുറം (കുട്ടപ്പന്‍-83) നിര്യാതനായി. ഒക്ടോബര്‍ ആറാം തിയതി ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ആയിരുന്നു വേര്‍പാട്.
ചങ്ങനാശേരിയിലെ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വത്തിനുടമയായിരുന്നു പരേതന്‍. ഭാര്യ വായ്പൂര്‍ മന്നതാനില്‍ റോസമ്മ വര്‍ഗീസ്. സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 9ന് (ചൊവ്വ) രാവിലെ 10 മണിയ്ക്ക് മതുപുറം ഭവനത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കുകയും ചെയ്യും.
മക്കള്‍:
ഷാജി എം.വി (ഭോപ്പാല്‍)
സജി (വിയന്ന)
റെജി എം.വി (ഭോപ്പാല്‍)
മിനി ബോസ് (സൂറിച്ച്)
റജീന സനല്‍ (കട്ടപ്പന)
മരുമക്കള്‍: മിനി, സോജി, ആന്‍സി, ബോസ്, സനല്‍
കൊച്ചുമക്കള്‍: ജീവന്‍, ജെവിന്‍ (ഭോപ്പാല്‍), കെവിന്‍, മാര്‍ട്ടിന്‍ (വിയന്ന), റോസ്, അന്ന (ഭോപ്പാല്‍), മാന്‍സണ്‍, മനീഷ, മെലീസ (സ്വിറ്റ്‌സര്‍ലന്‍ഡ്), മിലന്‍, മെല്‍വിന്‍, മിഷീ (കട്ടപ്പന)
സജി മതുപുറത്ത്: +91 95620 500 70, വാട്ട്‌സ്ആപ്പ്: +43 699 1908 2976