കേരളത്തില്‍ യു ഡി എഫ് തരംഗം ഉണ്ടാകും എന്ന് സര്‍വ്വേ

അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടം ഉണ്ടാക്കുമെങ്കിലും ദക്ഷിണേന്ത്യയില്‍ കാര്യങ്ങള്‍ ഏറെക്കുറെ കോണ്‍ഗ്രസ്സിന് അനുകൂലമാണെന്നു സര്‍വേ. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് മികച്ച വിജയം നേടുമെന്ന് സര്‍വേ പറയുന്നു.

കേരളം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തൂത്തുവാരും. ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് ലഭിക്കുക 4 സീറ്റുകള്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു. നിലവില്‍ 12 സീറ്റ് യൂഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും.

ബിജെപി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെങ്കിലും ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിയില്ലെന്നും സര്‍വെയില്‍ വ്യക്തമാക്കുന്നു. അതേസമയം ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനങ്ങാ പാറ നയം വിട്ടില്ല എങ്കില്‍ ഒരുവേള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രകടനം ഇതിലും മോശമാകുവാന്‍ സാധ്യതയുണ്ട്.