തമിഴ്‌നാട് ; അയ്യപ്പ സ്വാമിയെ അപമാനിച്ച് വീഡിയോ ഇട്ട കമ്മ്യൂണിസ്റ്റ് അനുഭാവി അറസ്റ്റില്‍
ശബരിമല അയ്യപ്പ സ്വാമിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് തമിഴ്‌നാട്ടില്‍ യുവാവ് അറസ്റ്റില്‍. അയ്യപ്പന്റെ ചിത്രം ആര്‍ത്തവമുള്ള സ്ത്രിയുടെ ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തി മോശമായി വീഡിയോ പ്രചരിപ്പിച്ച തിരുനന്‍രാവൂര്‍ സ്വദേശിയായ ശെല്‍വന്‍ (21) നെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്ന് പോലീസ് പറയുന്നു.
ശെല്‍വനെതിരെ ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്യതതിന് ശേഷം അറസ്റ്റ് ചെയ്ത ശെല്‍വനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നഗ്‌നയായ സ്ത്രീയുടെ ആര്‍ത്തവ രക്തം അയ്യപ്പ വിഗ്രഹത്തില്‍ വീഴുന്നതായാണ് ഇയാള്‍ ചിത്രം വരച്ച് അത് വീഡിയോയാക്കിയത്.
ശബരിമലയില്‍ ഏത് പ്രായത്തിനുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് അടുത്തയിടെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.