ആല്‍ഫ സൂപ്പര്‍ മാര്‍ക്കറ്റ് വിയന്നയില്‍ ആരംഭിച്ചു

വിയന്ന: ഓസ്ട്രിയയിലെ യുവമലയാളികളുടെ സംരംഭമായ ആല്‍ഫ സൂപ്പര്‍ മാര്‍ക്കറ്റ് വിയന്നയിലെ 22-മത്തെ ജില്ലയിലുള്ള റെണ്‍ബാന്‍വെഗ്ഗില്‍ ആരംഭിച്ചു. ഫാ. തോമസ് കൊച്ചുചിറ ഷോപ്പിന്റെ വെഞ്ചിരിപ്പ് കര്‍മ്മം നടത്തി. റോസി മാളിയേക്കല്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

റോവിന്‍ പെരേപ്പാടന്‍, ജോസ് നിലവൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടാമത്തെ സൂപ്പര്‍ മാര്‍ക്കെറ്റാണ് ആല്‍ഫ. ഗുണ നിലവാരമുള്ള ഏഷ്യന്‍ സാധനങ്ങള്‍ ആദായ വിലയില്‍ നല്‍കുക, ഇന്ത്യന്‍ ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് പിതിയ സംരംഭത്തതിന് തുടക്കമെന്ന് നടത്തിപ്പുക്കാര്‍ പറഞ്ഞു.

ഷോപ്പിന്റെ വിലാസം:
Alpha Super Market
Rennbahnweg/27/21R8
1220 Wien

Promotional Article