കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ ഡല്‍ഹിയില്‍ പൊതുപരാതി സമര്‍പ്പിച്ചു
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രൂപീകരിച്ച, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ -FIRA KUWAIT എന്ന് പൊതുവേദിയുടെ നേത്യത്വത്തില്‍ ഡല്‍ഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ ഓഫീസില്‍ 25 ഓളം സംഘടനകള്‍ ചേര്‍ന്ന് കാരണമില്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംഘടനകള്‍ യോജിച്ചുള്ള പരാതിയില്‍ എത്രയും വേഗം നടപടി എടുക്കുന്നതിലേക്കായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യ്ക്കും, ശശി തരൂര്‍ എം.പിക്കും കോപ്പികള്‍ നല്‍കുകയും എല്ലാ പിന്തുണയും അവര്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്.
ഫിറ കണ്‍വീനര്‍മാരും ലോക കേരള സഭാംഗങ്ങളുമായ ബാബു ഫ്രാന്‍സിസിന്റെയും ശ്രീംലാലിന്റേയും നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ മുന്നോട്ട് പോകുന്നത്. സംഘടനകളുടെ പൊതു തീരുമാനപ്രകാരം ഫിറ സെക്രട്ടറി ഡാര്‍വിന്‍ പിറവമാണ് ഡല്‍ഹിയില്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളത്
വിപുലമായ സംഘടനാംഗങ്ങളുടെ യോഗം ചേര്‍ന്ന് പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ് പ്രവാസി ക്ഷേമ പരിപാടികളില്‍ സത്യസന്ധമായും സുതാര്യമായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് വിവേചനമില്ലാതെ, കുവൈത്തിലെ പ്രവാസി പൗരന്മാര്‍ക്ക് തുല്യ നീതിയോടു കൂടി സംഘടനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതു വരെ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എംബസ്സി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ സംഘടനകള്‍ക്കും FIRA KUWAIT എന്ന പൊതുവേദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
Mobile: 97249621, 65770822, 55539604, 60642533, 66504992