ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ജിദ്ദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജിദ്ദ സെന്റര്‍ പോയന്റ് ജീവനക്കാരനായ കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാര്‍ മന്‍സിലില്‍ ഷേഖ് മുതാറിന്റെ മകന്‍ ഷിജാര്‍ (41) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് അല്‍ഖുംറയില്‍വെച്ച് ഷിജാര്‍ സഞ്ചരിച്ചിരുന്ന ഡയന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. 15 വര്‍ഷത്തിലേറെയായി ഷിജാര്‍ ജിദ്ദയിലുണ്ട്. മാതാവ്: ഹൈറി. ഭാര്യ: ബുഷ്റ. മക്കള്‍: ഷിഫ, ഷിഹ, ദിയാന്‍. സജീര്‍ സഹോദരനാണ്.
മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.