മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങി ഗോപി സുന്ദറും ; വിവാദങ്ങള്‍ മൂടി ബോളിവുഡ്

മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെതിരെയും ലൈംഗികാരോപണം. ‘ഇന്ത്യപ്രൊട്ടസ്റ്റ്’ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഒരു യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്ക് തിരിച്ചറിവില്ലാത്ത പ്രായത്തില്‍ പാട്ട് പാടന്‍ അവസരം തരാമെന്നും പറ‍ഞ്ഞ് ഫോണിലൂടെ അശ്ലില സംഭാഷണം നടത്തിയെന്നാണ് ആരോപണം.

തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നോട് ഗോപീ സുന്ദര്‍ മോശമായി പെരുമാറിയെന്നും ഫോണില്‍ വിളിച്ച് കന്യകയാണോ എന്ന് ചോദിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും ട്വിറ്ററില്‍ ആരോപിച്ചിരിക്കുന്നു. ”എനിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നില്ല. ആ സമയത്ത് ഗോപി സുന്ദറിന് 34 വയസ് പ്രായം കാണും. അപ്പോഴാണ്‌ എനിക്ക് ആദ്യമായി ദുരനുഭവം ഉണ്ടാകുന്നത്.

എന്റെ റോള്‍ മോഡല്‍ ആയിരുന്നു ഗോപി സുന്ദര്‍ അന്ന്. അങ്ങനെയിരിക്കെ ആദ്ദേഹം എന്നേ ഫോണില്‍ വിളിച്ചു. ആദ്യമൊക്കെ നല്ല രീതിയിലാണ് സംസാരിച്ചത്. എന്നാല്‍, പിന്നീട് വളരെ മോശമായിരുന്നു അദ്ദേഹത്തിന്റെ സംസാരരീതി. ഒരു വര്‍ഷത്തോളം വളരെ മോശമായ രീതിയില്‍ ഈ പെരുമാറ്റം തുടര്‍ന്നു.” -പെൺകുട്ടി പറയുന്നു.

അതേസമയം ബോളിവുഡില്‍ ദിനംപ്രതി പുതിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയാണ് മീ ടൂ. നടൻ ആലോക് നാഥിനെതിരെ ലൈംഗീക പീഡന പരാതിയുമായി തിരക്കഥാകൃത്തും സംവിധായികയുമായ വിൻത നന്ദ രംഗത്ത് വന്നു. നടി തനുശ്രീ ദത്തയുടെ പരാതിയിൽ മഹാരാഷ്ട്രാ വനിതാ കമ്മീഷൻ നാന പടേക്കറിന് നോട്ടീസയച്ചു.

മീ ടൂ ക്യാംപെയ്ന്‍ ബോളിവുഡിനെ പിടിച്ച് കുലുക്കുകയാണ്. ദിവസങ്ങൾ കഴിയും തോറും വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്തെത്തുന്നു. 90കളിൽ താര എന്ന ടെലിവിഷൻ പരിപാടിയിൽ ജോലി ചെയ്യുന്നതിനിടെ നടൻ ആലോക് നാഥ് തന്നെ ബലാൽസംഗം ചെയ്തു എന്നാണ് എഴുത്തുകാരിയും ടെലിവിഷൻ പരിപാടികളുടെ സംവിധായികയുമായ വിൻത നന്ദ വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയായാരുന്നു വിൻത നന്ദിൻറെ വെളിപ്പെടുത്തൽ.