അഭി. സഖറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വിയന്നയില്‍ ധ്യാന ശുശ്രുഷ

വിയന്ന: കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്ര ഡയറക്ടരും പ്രസിദ്ധ സുവിശേഷവചന പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപോലീത്താ നവംബര്‍ 1,2,3 തിയതികളായി വിയന്നയിലെ കത്തോലിക്കാ, യാക്കോബായ ഇടവകളില്‍ ധ്യാന ശുശ്രുഷകള്‍ നടത്തും.

നവംബര്‍ ഒന്നാം തിയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകീട്ട് 7 വരെയുള്ള സമയങ്ങളില്‍ മൈയിഡ്‌ലിംഗിലെ മരിയ ലൂര്‍ദ്ദ് കത്തോലിക്കാ ദൈവാലയത്തില്‍ വച്ചും 2,3 (വെള്ളി, ശനി) തിയതികളിലായി ലൈന്‍സര്‍സ്ട്രാസെയിലെ സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിലുമാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയായിരിക്കും ധ്യാനശുശ്രുഷ. കൂദാശാടിസ്ഥാനത്തിലുള്ള ക്രൈസ്തവജീവിതം എന്ന ആശയത്തെ ആസ്പദമാക്കിയായിരിക്കും വചന ശുശ്രുഷകള്‍ നിര്‍വഹിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷവും അഭിവന്ദ്യ പിതാവ് വിയന്നയില്‍ ധ്യാന ശുശ്രുഷ നടത്തിയിരുന്നു. രണ്ടു ദൈവാലയങ്ങളിലെയും ധ്യാനശുശ്രുഷകളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ മലയാളി കത്തോലിക്കാ സമൂഹത്തിനു വേണ്ടി ഫാ. തോമസ് താണ്ടപ്പിള്ളിയും, യാക്കോബായ ഇടവക്കുവേണ്ടി ഫാ. ജോഷി വെട്ടിക്കാട്ടിലും എല്ലാ വിശ്വാസികളെയും ക്ഷണിച്ചു.

Programmes
November 1 Thursday 2 pm to 7 pm
at Maria Lourdes Church, Meidling 1120 Wien, Tivoligasse 20
November 2 Friday 2 pm to 7 pm
November 3 Saturday 10 am to 7 pm
at St. Mary’s Malankara Syrian Orthodox Church
Lainzerstrasse 154a, 1130 Wien