ഭര്‍ത്താവ് വേണ്ട ഒരു കോടി രൂപ മതിയെന്ന് ഭാര്യ ; കൊടുക്കണം എന്ന് കോടതി
ഭാര്യക്ക് ഭര്‍ത്താവ് ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി ഉത്തരവ്. ഭര്‍ത്താവുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും താത്പര്യമില്ലെന്നും നല്‍കിയ പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട യുവതിക്ക് ഒരു കോടി രൂപ നല്‍കാന്‍ സുപ്രീം കോടതിയാണ് ഉത്തരവ് ഇട്ടത്.
ഭാര്യയുമായുള്ള തര്‍ക്കങ്ങളെല്ലാം തീര്‍ക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും തനിക്ക് പണം മാത്രം മതിയെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇതോടെ 16 മാസം കൊണ്ട് നാലു ഗഡുക്കളായി ഒരു കോടി രൂപ ഭര്‍ത്താവ് നല്‍കണമെന്ന് കോടതി വിധിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഭാര്യയും ഭര്‍ത്താവുമായി ജീവിക്കാന്‍ ഇനി ആവില്ലെന്നു ഭര്‍ത്താവും കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് തര്‍ക്കവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ച കോടതി പണം മാത്രമാണ് പ്രശ്‌നമെന്നുണ്ടെങ്കില്‍ മറ്റുകോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട കേസും തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ച് സ്ത്രീധന തുക കൈക്കലാക്കുകയും പിന്നീട് തന്നോട് ക്രൂരമായ പെരുമാറ്റം നടത്തുകയും ചെയ്തു. വിവാഹമോചന പത്രത്തില്‍ ബലംപ്രയോഗിച്ചാണ് ഒപ്പീടിപ്പിച്ചതെന്നും യുവതി പറയുന്നു. യുവതിയുടെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.