സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയയോ? മീ.ടു. പുരുഷന്മാരെ പൊളിച്ചടുക്കുമോ?
കാരൂര്‍ സോമന്‍
ലൈ0ഗികത ഒരു വ്യക്തിയുടെ സംസ്‌ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് കാലാകാലങ്ങളിലായി സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി ഉപയോഗിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇത് ഒരു വ്യക്തിയെ അപമാനിക്കാനും രാഷ്ട്രീയ പകപോക്കല്‍, ഗുഡാലോചനകളായി മാറരുത്. കുറെ പകല്‍ മാന്യന്മാരില്‍ ഒളിഞ്ഞിരിക്കുന്ന ഗുഢമായ വാസനയാണ് മത ഭ്രാന്തുപോലുള്ള കാമ ഭ്രാന്ത്.
സൂര്യനെല്ലി-ഐസ്‌ക്രീം-വിതുരയില്‍ നിന്നും നമ്മള്‍ പഠിച്ചത് ഇതൊന്നും അവര്ക് പുത്തരിയല്ല എന്നതാണ്. ഈ മാലിന്യ0 കഴുകിക്കളഞ്ഞു കോടതി വഴി കുമ്പസാരം നടത്തി ശുദ്ധി ചെയ്തവര്‍ പുറത്തുവരും. അധികാരത്തിന്റ, പ്രശസ്തിതിയുടെ ശീതളച്ഛായയിലിരുന്നാല്‍ അങ്ങനെ ചില അനുഗ്രഹവരങ്ങള്‍ ലഭിക്കും. ഇവര്‍ കരുതിയിരിക്കുന്നത് സ്ത്രീകള്‍ ഇന്ധനം നിറക്കാനുള്ള ഒരു പെട്രോള്‍ പമ്പ് ആണെന്നാണ്. അവര്‍ വീണ്ടും അനുരാഗസമുദ്രത്തോണിയില്‍ മല്‍സ്യത്തൊഴിലാളികളെപോലെ മാദകലഹരിപൂണ്ട സുന്ദരികളെ തേടി വഞ്ചി തുഴയുന്നു. അവരുടെ വലയില്‍ കുടുങ്ങുന്ന സുന്ദരമത്സ്യങ്ങള്‍ അവരുടെ നഗ്നത വെളിപ്പെടുത്തുന്നു. കാമനുരാഗ ത്തില്‍ ഇതുപോലെ ഉ ന്നതന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്തു വേട്ടയാടപ്പെടുന്ന ധാരാളം സ്ത്രീകള്‍ എല്ലാ മേഖലകളിലുമുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് കലാ രംഗത്തുള്ളവരാണ്. പേരും പ്രശസ്തിയും സമ്പത്തുമുണ്ടാക്കിയ ഹോളിവുഡ് നടിമാര്‍ ഇതിന് തുടക്കം കുറിച്ചു എന്നുമാത്രം. ഇത്തരത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു ദുരന്തമാണ്. പേരിനും പണത്തിനുമായി മനസ്സും ശരീരവും പണയപ്പെടുത്തി ജീവിതത്തിന്റ അടിത്തറ തകര്‍ക്കുന്നവര്‍. സിനിമ ഒരാസ്വാദനമെന്നപോലെ അവര്‍ക്ക് ഇതും ഒരാസ്വാദനമാണ്. മനസ്സും ശരീരവും കൂടുതല്‍ അല്മനാശത്തിലേക് പോകുന്നത് കണ്ടപ്പോഴാണ് ചിലര്‍ ആഞ്ഞടിക്കാന്‍ തയ്യാറാകുന്നത്. ആ ചതിക്കുഴിയില്‍ വീഴാത്തവര്‍ മന്ദസ്മിതം പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടരാകട്ടെ ജീവിതത്തില്‍ വളര്‍ച്ച ഉണ്ടാക്കിത്തന്നവരെ സമൂഹത്തില്‍ താറടിക്കാന്‍ തയ്യാറല്ല. ലൈ0ഗികതയെ വാടകക് എടുത്തവര്‍. സ്ത്രീത്വ0 എന്തെന്ന് തിരിച്ചറിയാതെ അന്തസ്സുള്ള സ്ത്രീകള്‍ക് അപമാനമായി നിറപ്പകിട്ടില്‍ പൊങ്ങച്ചം കാട്ടി നടക്കുന്നവര്‍. അവര്‍ക്ക് കുട്ടിന്കുറെ ചാനലുകളും മാധ്യമങ്ങളുമുണ്ട്. ഈ കൂട്ടരേ അവര്‍ ആകാശത്തോളമുയര്‍ത്തും. മത-രാഷ്ട്രിയ അരാജകത്വം പോലെ ലൈ0ഗിക അരാജകത്വവും ഇന്ത്യയില്‍ വളരുകയാണോ?
തിരശീലക്കുള്ളില്‍ അരങ്ങുവാഴുന്ന വീര-ശൂര-പ്രണയ-കാമ വേഷങ്ങള്‍ കെട്ടിയാടുന്ന സൂപ്പര്‍മാന്മാരുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി അധികം പുറത്തുവരാറില്ല. പലതും ഒത്തുതീര്‍പ്പില്‍ അവസാനിക്കുന്നു. സതി എന്ന ദുരാചാരത്തില്‍ വെന്തെരിഞ്ഞ ജീവനുള്ള മാംസംപോലെ എത്രയോ വര്‍ഷങ്ങളായി ചുഷണം ചെയ്യപ്പെട്ട സ്ത്രീകള്‍ അവരുടെ കദന കഥകള്‍ കൊണ്ടുനടക്കുന്നു. സ്വയം തുറന്നുപറഞ്ഞവര്‍ കുമ്പസാരിക്കട്ടെ. മനഃസമാധാനം നേടട്ടെ. എത്ര സ്ത്രീകള്‍ ഇത് തുറന്നു പറയും? സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയാണ്. പലതും തുറന്നു പറയില്ല. സ്ത്രീകളുടെ ഈ മനോഭാവത്തിന് മാറ്റമുണ്ടാകണം. ഞാനിത് എഴുതിയതുകൊണ്ടു ആദ്യരാത്രി കിടന്നുറങ്ങി വെള്ളപ്പുടവയില്‍ രക്തം കണ്ടില്ല എന്ന് പറഞ്ഞു നിന്റ കന്യകാത്വ0 ആര് കൊണ്ടുപോയെന്നു നവവധുവിനോട് ചോദിക്കരുത്. അങ്ങനെ ചോദിച്ചാല്‍ നിങ്ങള്‍ കന്യകാനാണോയെന്നു തെളിയിക്കണം എന്ന മറുചോദ്യ0 ചോദിക്കാന്‍ എത്ര പെണ്‍കുട്ടികള്‍ക്ക് ധൈര്യമുണ്ട്? സ്വന്ത0 വിടുകളില്‍പോലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. ഇത് ഇന്ത്യയില്‍ കാണുന്ന പുരുഷാധിപത്യമാണ് വെളിപ്പെടുത്തുന്നത്. അധികാരവും, പേരും പ്രശസ്തിയും എന്തുകൊണ്ട് പാവങ്ങളെ, സ്ത്രീകളെ ചുഷണം ചെയുന്നു. വേട്ടയാടുന്നു?
ഞാന്‍ 1983ല്‍ എന്റ ഭാര്യയുടെ സൗദിയിലേക്കുള്ള ഡോക്ടര്‍സ്, നഴ്‌സസ്, പാരാമെഡിക്കല്‍ ഇന്റര്‍വ്യൂമായി ബന്ധപ്പെട്ടു കനോട്ട് പ്ലസിലെ ഏകാന്ത് ഹോട്ടലില്‍ എനിക്ക് പോലീസിനെ ഇടപെടുത്തേണ്ട ഒരു കാര്യമുണ്ടായി. പോലീസ് തിരച്ചിലില്‍ നേരിട്ട് മനസ്സിലാക്കിയത് അന്ന് ഇരുപതിനായിരം രൂപ ഏജന്റിന് കൊടുത്തു പോകാന്‍ നിവര്‍ത്തിയില്ലാത്ത പല പെണ്‍കുട്ടികളും മുതാളിമാര്‍ക് കിടക്ക വിരിച്ചത് ഓര്മയിലെത്തി. ഇതുപോലെ പലവിധത്തില്‍ സാമൂഹിക സമ്മര്‍ദങ്ങള്‍ക് വഴങ്ങി ഇരയാക്കപ്പെടുന്ന, ചുഷണം ചെയ്യപ്പെടുന്ന എത്രയെത്ര സ്ത്രീകള്‍. നാം വാര്‍ത്തകള്‍ എത്രമാത്രം വളച്ചൊടിച്ചാലും, പണം വാങ്ങി ഒരാളെ വെള്ള പൂശിയാലും ഒരിക്കല്‍ സത്യ0 തെളിയും. ഇന്ന് പുറത്തു വരുന്നത് ആയിരത്തില്‍ ഒരാള്‍ മാത്രമാണ്. ഓരോരുത്തരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക് വേണ്ടി സ്വയം കുഴിയില്‍ ചാടുന്നവര്‍ പുരുഷന്മാരെ മാത്രം അപമാനിച്ചിട്ട് കാര്യമില്ല. വ്യക്തിത്വ0 നഷ്ടപെട്ട സ്ത്രീകള്‍ എന്തിനും തയ്യാറാകും. ആ കുട്ടത്തില്‍ എല്ലാ സ്ത്രീകളും വരില്ല. ഒരു സ്ത്രീയുടെ ഇച്ഛക് വിരുദ്ധമായി അവളുടെ ശരീരത്തെ മലിനപ്പെടുത്തിയാല്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം ആള്മഭിമാനമുള്ള സ്ത്രീകള്‍ കാണിക്കണം. അതുപോലെ എത്രയോ പുരുഷന്മാരെ സ്ത്രീകള്‍ വഞ്ചിച്ചു, പീഡിപ്പിച്ചു. അവര്‍ക്കും മി ടു പോലെ ഒരു സംഘടന ആവശ്യമല്ലേ?
ഇന്ത്യയിലെ നീതി പീഠങ്ങള്‍ കുറച്ചുകൂടി ജാഗ്രത ഈ വിഷയത്തില്‍ കാണിച്ചിരുന്നെങ്കില്‍ സ്ത്രീകള്‍ ഇത്രമാത്രം അപമാനിക്കപ്പെടില്ലായിരുന്നു. 2013ന് മുന്‍പും ശേഷവും എത്രയോ സ്ത്രീപീഡകര്‍ രംഗത്തു വന്നു. ഈ കോടതികള്‍ക്ക് എത്രപേരെ ജയിലില്‍ അടക്കാന്‍ സാധിച്ചു? എത്രപേര്ക് ജാമ്യ0 നിഷേധിച്ചു? എത്രയോ കുറ്റവാളികളെ വിശുദ്ധന്മാരായി പുറത്തുവിട്ടു? രാജ്യ-ലോകസഭയില്‍ എത്രയോ ജനപ്രതിനിധികള്‍ സ്ത്രീ പീഡകരായിട്ടുണ്ട്? ഈ സ്ത്രീലമ്പടന്‍മാര്‍ക് കഠിനശിക്ഷ കിട്ടാറില്ല. അതിനാല്‍ സ്ത്രീകള്‍ പരാതി പറയാന്‍ മടിക്കുന്നു. പല മേഖലകളിലും അവര്‍ അടിമകളാണ്. പോലീസ് സ്റ്റേഷനില്‍ പോയാലോ അവിടെയും കാമകണ്ണുമായിരിക്കുന്നു കഴുകന്മാരാണ്. എന്തുകൊണ്ട് പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി ഒരു പ്രത്യക സെല്‍ പ്രവര്‍ത്തിക്കുന്നില്ല? നീതിക്കായി അവര്ക് മുട്ടാന്‍ വാതിലുകളില്ല. കന്യാസ്ത്രീകളെപോലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ തെരുവിലിറങ്ങി നീതി വാങ്ങുന്ന ഒരു സമൂഹം സാക്ഷര കേരളത്തിന് അപമാനമല്ലേ? പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക് തുണയായി ആരാണുള്ളത്? സമൂഹത്തിലെ ഉന്നതര്‍ക് എതിരെ ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവര്ക് കുടപിടിക്കുന്ന ഭരണകൂടങ്ങള്‍, നീതിന്യായ വകുപ്പുകളുണ്ടായാല്‍ അവിടെയുള്ളത് ഏകാധിപതികളല്ലേ? എന്ത് ജനാധിപത്യ0? നമ്മുടെ നീതിപീഠങ്ങള്‍ കുടത്തില്‍വെച്ച വിളക്കുപോലെ കത്തികൊണ്ടിരുന്നാല്‍ സ്ത്രീ പീഡനം ആളികത്തുക തന്നെ ചെയ്യും. പൈശാചികമായ ഈ മൃഗീയതക് കഠിന ശിക്ഷ ഉറപ്പാക്കണം. രക്ഷപ്പെടാനുള്ള വഴികള്‍ തുറന്നുകൊടുക്കരുത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ബലാത്സംഗത്തിനുള്ള ശിക്ഷ തല വെട്ടലാണ്. വികസിത രാജ്യങ്ങളില്‍ ശിക്ഷകള്‍ കഠിനമാണ്. ഇന്ത്യ മഹാരാജ്യത്തു സ്ത്രീ പീഡകര്‍ കൊട്ടാരപൊയ്കയിലെ ഉദ്യാനത്തില്‍ പരിചാരകരുമായി ഉല്ലസിക്കുന്ന. ഇത് സ്ത്രീ സമൂഹത്തോടു കാട്ടുന്ന ക്രൂരതയാണ്. എല്ലാ രംഗങ്ങളിലും റോഡുകളിലായാലും പെണ്‍കുട്ടികള്‍, സ്ത്രീകള്‍ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ശക്തമായ നടപടികള്‍ വേണം. അതിന് പ്രത്യക സംവിധാനങ്ങളും നിയമപാലകരുമുണ്ടാകണം. സ്ത്രീയുടെ മാനം സംരക്ഷിക്കാന്‍ അവര്ക് ശിരസ്സുയര്‍ത്തി നടക്കാന്‍ അവസരമൊരുക്കേണ്ടത് നിയമപാലകരാണ്. അമ്മ-പെങ്ങന്മാരെ സ്‌നേഹിക്കുന്ന പുരുഷന്മാര്‍ അവരുടെ ശത്രുക്കളാകരുത്. സ്ത്രീവിമോചനപോരാട്ടം എന്ന പേരില്‍ വീമ്പിളക്കി നടക്കുന്ന വനിതാസംഘടനകള്‍ മത-രാഷ്ട്രിയക്കാരുടെ അടിമപ്പണി ചെയ്യാതെ നിരാലംബരായ സ്ത്രീകള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണം. പെണ്‍കുട്ടികളെ പ്രസവിച്ചിട്ടുള്ള അമ്മമാര്‍ക്കു നിശ്ശബ്തരായിരിക്കാന്‍ എങ്ങനെ സാധിക്കുന്നു? കാമ ഭ്രാന്തുമായി നടക്കുന്ന മനോരോഗികളെ ഇരുമ്പഴിക്കുള്ളില്‍ തളക്കാന്‍ നിയമപാലകര്‍ തയാറാണോ?
മീ ടൂ ഇന്ത്യയില്‍ പുരുഷന്മാര്‍ക്കു ഒരു മുന്നറിയിപ്പാണ്. ഇത് സ്ത്രീകള്‍ക് മാത്രമല്ല വരും തലമുറക്ക് ആവേശം പകരുന്നു. ഒരാളുടെ ആല്മാഭിമാനത്തെ അനാവശ്യമായി തട്ടിയെടുത്താല്‍ ആരും പൊട്ടിത്തെറിക്കു0. അതില്‍ പ്രമുഖരെങ്കില്‍ ആ പരുക് ആഴത്തിലായിരിക്കും. സാക്ഷരകേരളമേ ഉണരൂ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ, സഹോദരിമാരെ സംരക്ഷിക്കു.