രണ്ടാമൂഴം ഉപേക്ഷിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുടുങ്ങിയതിന്റെ സത്യം പുറത്തു വരുമെന്ന് ഷോണ്‍ ജോര്‍ജ്ജ്
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നു എന്ന് പറയപ്പെട്ട സിനിമയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനായി എത്തുന്നു എന്ന് പറഞ്ഞ “രണ്ടാമൂഴം” എന്ന ചിത്രം. എന്നാല്‍ ആ സിനിമയെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായിരിക്കുന്ന സമയമാണ് ഇപ്പോള്‍. ചിത്രത്തിന്റെ തിരകഥ തിരിച്ചുവേണം എന്ന് കാട്ടി രണ്ടാമൂഴം എന്ന കഥ എഴുതിയ പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് .
തുടര്‍ന്ന്‍ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തി. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കും.
എന്നാല്‍ ഈ സിനിമ കേരളം കണ്ട ഒരു പേരും നുണയാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവജനപക്ഷം നേതാവും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജ്ജ്. സിനിമ ഒരിക്കലും നടക്കില്ല എന്നും. ദിലീപിനെ കുടുക്കുവാന്‍ വേണ്ടി കരുതിക്കൂട്ടി എറിഞ്ഞ ഒരു കയര്‍ ആണ് ആ സിനിമ എന്നും ഷോണ്‍ പറയുന്നു.
മലയാളത്തിലെ പ്രമുഖ നടന്മാരെയെല്ലാം സിനിമയുടെ പേരില്‍ തന്‍റെ വശത്ത് ആക്കിയ മേനോന്‍ രാഷ്ട്രീയ രംഗത്തുള്ള ചില പ്രമുഖ നേതാക്കന്മാരുടെ മക്കള്‍ക്ക് സിനിമയില്‍ അവസരം നല്‍കി സര്‍ക്കാരിനെയും കയ്യില്‍ എടുക്കുകയായിരുന്നു എന്ന് ഷോണ്‍ പറയുന്നു. അതുപോലെ സിനിമ നടക്കാതിരുന്നാല്‍ ദിലീപിന്റെ കേസ് വിഷയത്തില്‍ സത്യം പുറത്തു വരും എന്നും ഷോണ്‍ പറയുന്നു.