മുംബൈ : ഓണ്‍ലൈന്‍ ബാങ്കിംങ്ങില്‍ നുഴഞ്ഞു കയറി ഹാക്കര്‍മാര്‍ കവര്‍ന്നത് 143 കോടി

മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ 143 കോടി രൂപ കവര്‍ന്നത്. സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് എകണോമിക്‌സ് ഒഫന്‍സ് വിങ്ങ് വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ പൊതുമേഖല ബാങ്കാണിത്. മൗറീഷ്യസ് 20 ശതമാനം ബാങ്കിംഗ് ഇടപാട് നടത്തുന്നത് ബാങ്ക് ഓഫ് മൗറീഷ്യസിലൂടെയാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യയിലെ ബാങ്കിംഗ് ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത് പണം കവര്‍ന്ന മൂന്നാമത്തെ സംഭവമാണിത്. ബാങ്ക് അധികൃതര്‍ മുംബൈ പൊലിസില്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തില്‍ എകണോമിക്‌സ് ഒഫന്‍സ് വിങ് അന്വേഷണം ആരംഭിച്ചു.