കെ. മുരളീധരന്‍ എം.എല്‍.എ ഒക്ടോബര്‍ 15ന് വിയന്ന സന്ദര്‍ശിക്കും

വിയന്ന: യൂറോപ്പില്‍ എത്തുന്ന കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ ഒക്ടോബര്‍ 15ന് വിയന്നയില്‍ എത്തും. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സിറോഷ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിക്കും.

തുടര്‍ന്ന് 15ന് വൈകുന്നേരം 8 മണിയ്ക്ക് പ്രോസി റെസ്റ്റോറന്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ 16ന് യു.എന്‍ സന്ദര്‍ശിച്ചതിനു ശേഷം അദ്ദേഹം മടങ്ങും. പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐ.എന്‍.ഓ.സി. കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, സെക്രട്ടറി ബിജു മാളിയേക്കല്‍ എന്നിവര്‍ അറിയിച്ചു.