ബംഗളൂരുവിൽ മലയാളി യുവാവിനെ കുത്തിക്കൊന്നു
ബംഗളൂരുവില്‍ മലയാളി യുവാവ് നടുറോഡില്‍ കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്ക് മജെസ്റ്റിക് ബസ്സ്റ്റാന്‍ഡിന് അടുത്തു വെച്ചാണ് സംഭവം. കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന നേരമാണ് അത്യാഹിതം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.