കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള വിവേചന നടപടികള്‍ക്കെതിരെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നു

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രൂപീകരിച്ച ,ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ -FIRA KUWAIT എന്ന് പൊതുവേദിയുടെ യോഗം ഫിറകണ്‍വീനര്‍മാരും ലോക കേരളസഭാംഗങ്ങളുമായ ബാബു ഫ്രാന്‍സിസ്, ശ്രീംലാല്‍ എന്നിവരുടെ നേതൃത്വത്തില്‍, 13 ശനി ഒക്ടോബര്‍ 2018ന് അബ്ബാസ്സിയ ഫോക്ക് ഓഡിറ്റോറിയത്തില്‍ നടന്നു.

ഫിറയുടെ തീരുമാനപ്രകാരം ഡല്‍ഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെ ഓഫീസില്‍ 25 ഓളം സംഘടനകള്‍ ചേര്‍ന്ന് കാരണമി ല്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് ഫിറ സെക്രട്ടറി ഡാര്‍വിന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംഘടനകള്‍ യോജിച്ചുള്ള പരാതിയില്‍ എത്രയും വേഗം നടപടി എടുക്കുന്നതിലേക്കായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി യ്ക്കും ശശി തരൂര്‍ എം പിക്കും കോപ്പികള്‍ നല്‍കുകയും എല്ലാ പിന്തുണയും അവര്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്.

കൂടാതെ ഈ വിഷയത്തില്‍ മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ക്കു കൂടി പരാതി നല്‍കാനും, കൂടാതെ ഫിറയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന അംഗങ്ങളുടെ ഒരു ഭീമ ഹര്‍ജി തയ്യാറാക്കാനും അത് വിദേശകാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിക്കാനും, ഈ വിഷയത്തില്‍ പിന്തുണ നല്‍കാന്‍ തയ്യാറുളള എല്ലാ വിഭാഗം ഇന്ത്യക്കാരേയും, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് പ്രതിഷേധം വിവിധ തലങ്ങളില്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ് പ്രവാസി ക്ഷേമ പരിപാടി കളില്‍ സത്യസന്ധമായും സുതാര്യമായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് വിവേചനമില്ലാതെ, സംഘടനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതു വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

യോഗത്തില്‍ കണ്‍വീനര്‍മാരായ- ബാബു ഫ്രാന്‍സിസ്, ശ്രീം ലാല്‍ ,കൂടാതെ ജോയ് മുണ്ടക്കാട്- കേരള യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷന്‍ ഷൈജിത്ത്-കോഴിക്കോട് അസ്സോസിയേഷന്‍, ഓമനക്കുട്ടന്‍ – ഫ്രന്റ്‌സ് ഓഫ് കണ്ണൂര്‍ എക്‌സ പാട്രിയേറ്റ്‌സ്, ഷാഹിന്‍, പീറ്റര്‍- കേരള അസോസിയേഷന്‍, ജീവ് സ് എരിഞ്ചേരി – ഓവര്‍സീസ് എന്‍ സി പി ,സുനില്‍ കുമാര്‍ ഇടുക്കി – അസോസിയേഷന്‍, റോയ് അബ്രഹാം – ഫോക്കസ് കുവൈറ്റ്, പുഷ്പ രാജന്‍ – കണ്ണൂര്‍ എക്‌സ് പാട്രിയേറ്റ് അസോസിയേഷന്‍, ഫിലിപ്പ് തോമസ് – ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍, ജോണ്‍സന്‍ കെ.ജെ.- എര്‍ണാംകുളം ജില്ല അസോസിയേഷന്‍, മനോജ് കുരിയന്‍-മലപ്പുറം അസോസിയേഷന്‍, സുമേഷ്- തിരുവന ന്ദപുരം എക്സ് പാട്രിയേറ്റ് അസോസിയേഷന്‍, വിനോദ് കുമാര്‍- കര്‍മ്മ കുവൈറ്റ്, അരുണ്‍ ജോണ്‍ കോശി-എം ജിം എം അസോസിയേഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

Mobile-97249621, 65770822, 55539604, 60642533, 66504992