ഇലക്ഷന് മുന്‍പ് ബിജെപി പുതിയ വര്‍ഗ്ഗീയ ആയുധങ്ങള്‍ തേടുന്നു : ശശി തരൂര്‍
2019 ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി പുതിയ വര്‍ഗ്ഗീയ ആയുധങ്ങള്‍ തേടുകയാണെന്നു ശശി തരൂര്‍ എംപി. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ തരൂര്‍ അഴിച്ചുവിട്ടു.
തന്റെ പരാമര്‍ശം രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടി ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് തരൂര്‍ പറഞ്ഞു. രാമന്റെ ജന്മദിനമായ അയോധ്യയില്‍ ക്ഷേത്രം വേണമെന്ന് ഭൂരിഭാഗം ഹിന്ദുക്കളും ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ നല്ല ഹിന്ദുക്കള്‍ മറ്റൊരാളുടെ ആരാധനാലയം പൊളിച്ച് അവിടെ ക്ഷേത്രം പണിയണമെന്ന് ആഗ്രഹിക്കില്ലെന്ന് തരൂര്‍ പറഞ്ഞിരുന്നു.
ചെന്നൈയില്‍ സാഹിത്യോത്സവത്തില്‍ ഇന്ത്യ: പ്രശ്നങ്ങളും അവസരങ്ങളും’ എന്ന വിഷയത്തില്‍ പശ്ചിമ ബംഗാളിലെ മുന്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിയുമൊത്തുള്ള ചര്‍ച്ചയിലായിരുന്നു തരൂരിന്റെ പ്രസ്താവന. എന്നാല്‍ തരൂര്‍ പറഞ്ഞതിലെ ആദ്യഭാഗം ഒഴിവാക്കിയാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ബിജെപി വിവാദമാക്കിയതോടെയാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് തരൂര്‍ രംഗത്ത് വന്നത്.
മാസങ്ങള്‍ക്കുള്ളില്‍ ചില അസുഖകരമായ കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടയിരിക്കുന്നു. കാരണം, തെരഞ്ഞെടുപ്പിന്റെ വരവോടെ മതവികാരം, വര്‍ഗീയ, കലാപം തുടങ്ങി ഉയര്‍ന്നു വരാനിരിക്കുന്നു എന്നതാണ് ആ വിഷമം. ഇന്ത്യയുടെ അടിസ്ഥാനപരമായ സ്വഭാവം ഇന്നും നിലക്കൊള്ളുന്നുണ്ട്. ആ സത്തയെ ആര്‍ക്കും നിഷേധിക്കാനാവില്ല. അതേസമയം ഭരണകര്‍ത്താക്കള്‍ക്ക് വര്‍ഗീയത ആയുധമാക്ക് അതില്‍ അസ്വാസ്ഥ്യമുണ്ടാക്കാന്‍ കിഴിയും.