യുവ മോഡലിനെ തലയ്ക്കടിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു : ഓണ്‍ലൈന്‍ സുഹൃത്ത് അറസ്റ്റില്‍
യുവമോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരനായ വിദ്യാര്‍ഥിയെ ബാങ്കൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിത് (20) ആണ് കൊല്ലപ്പെട്ടത്. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമില്‍ സെയ്ദിനെ കാണാന്‍ തിങ്കളാഴ്ച അന്ധേരിയിലെ ഫ്‌ളാറ്റിലെത്തിയതായിരുന്നു മാനസി.
സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും സെയ്ദ് മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു.
തുടര്‍ന്ന്‍ മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഓട്ടോറിക്ഷയില്‍ കയറി പോയി.
വിമാനത്താവളത്തിലേക്കെന്ന പേരില്‍ ടാക്‌സി ഓണ്‍ലൈനായി ബുക്ക് ചെയ്ത സെയ്ദിന്റെ ഈ പ്രവൃത്തിയില്‍ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചതാണ് കൊലപാതകിയെ പിടികൂടാന്‍ സഹായകമായത്.
പോലീസ് നടത്തിയ പരിശോധനയില്‍ മാനസിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുര്‍ന്ന പോലീസ് അയാളെ പിടികൂടുകയായിരുന്നു. സെയ്ദ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.