ഇന്ത്യന്‍ ഗുഡ് വില്‍ ഡെലിഗേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ടീമിനൊപ്പം പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ റോമില്‍
ജെജി മാത്യു മാന്നാര്‍
റോം: കേന്ദ്ര സര്‍ക്കാര്‍ പ്രനിധികള്‍ ഇറ്റലിയിലേയ്ക്ക് നടത്തുന്ന ഇന്ത്യന്‍ ഗുഡ് വില്‍ ഡെലിഗേഷന്‍ ടീമിന്റെ ഭാഗമായി കേരളത്തത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ റോമില്‍ എത്തി. തിരക്കിനിടയിലും അദ്ദേഹം മാര്‍പാപ്പയെ കാണാനും, റോമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനും സമയം കണ്ടെത്തി. തുടര്‍ന്ന് സമയപരിമിതി മൂലം അദ്ദേഹം എല്ലാ പ്രവാസികളോടും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംരക്ഷിക്കണമെന്നു വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.
2019ല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ടവകാശം നടപ്പാക്കാനുള്ള തീരുമാനം ഉണ്ടെങ്കിലും, രാജ്യസഭാ അതിനെ പാസാക്കി നിയമമായി വരാനുണ്ടെന്നും, ഈ കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം വ്യക്തമായിട്ടു പുറത്ത് വന്നിട്ടില്ലെന്ന് പ്രവാസികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രവാസലോകത്തെ കൂട്ടായ്മയും, സാധിക്കുന്ന എല്ലാ സഹകരണവും കോണ്‍ഗ്രസിന് അനിവാര്യമാണെന്നും ആദ്ദേഹം റോമില്‍ പറഞ്ഞു.
ഭാരതത്തിലെ സര്‍ക്കാര്‍ വലിയ പരാജയമാന്നെന്നും, ജനജീവിതം ഏറെ ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത്ത് ഭാരതത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമായ വത്തിക്കാനില്‍ എത്തിയപ്പോള്‍ സെക്ക്അലര്‍ ഇന്ത്യയുടെ സുരക്ഷ്യ്ക്കും നന്മയ്ക്കും ജനാതിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കണമെന്നു മാത്രമാണ് ഇവിടുത്തെ പ്രവാസികളോട് പറയാനുള്ളതെന്നു അദ്ദേഹം ഉപസംഹരിച്ചു.