കെ. മുരളീധരന്‍ എം.എല്‍.എ വിയന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

വിയന്ന: യൂറോപ്പില്‍ സന്ദര്‍ശനത്തിനെത്തിയ കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എയ്ക്ക് വിയന്നയില്‍ സ്വീകരണം നല്‍കി. ഒക്ടോബര്‍ 15ന് വിയന്നയില്‍ എത്തിയ എം.എല്‍.എയെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സിറോഷ് ജോര്‍ജ്, വര്‍ഗീസ് പഞ്ഞിക്കാരന്‍, അവറാച്ചന്‍ കരിപ്പക്കാട്ട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് അദ്ദേഹം വിയന്നയിലെ യു.എന്നിന്റെ ആസ്ഥാനം സന്ദര്‍ശിച്ച് അവിടെ ജോലിചെയ്യുന്ന മലയാളികളും കോണ്‍ഗ്രസ് അനുഭാവികളുമായി ആശയവിനിമയം നടത്തി. അന്നേദിവസം വൈകിട്ട് പ്രോസി റെസ്റ്റൗറെന്റില്‍ ഐ.എന്‍.ഒ.സി ഒരുക്കിയ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസാരിച്ചു. യോഗത്തില്‍ തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി ബെര്‍ബി ഫെര്‍നാണ്ടസ്, ഐ.ഒ. സി ഇറ്റലി പ്രസിഡന്റ് ജോമോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജോജിമോന്‍ എറണാകേരില്‍ പ്രസംഗിച്ചു.

ഐ.എന്‍.ഒ.സി സെക്രട്ടറി ബിജു മാളിയേക്കല്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ അബ്ദുല്‍ അസീസ് നന്ദി അറിയിച്ചു. വിയന്നയിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അനുഭാവികള്‍ പങ്കെടുത്തെ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് വിന്‍സെന്റ് തടത്തില്‍, ജോളി കുര്യന്‍, സുനില്‍ കോര, വിനു അഗസ്റ്റിന്‍, റിന്‍സ് നിലവൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.