നിലക്കലും പമ്പയിലും നടന്നത് പോലീസ് നരനായാട്ട് : പി.സി.ജോര്‍ജ് (വീഡിയോ)

കോട്ടയം : നിലക്കലും പമ്പയിലും നടന്നണ് വിശ്വാസികള്‍ക്ക്‌നേരെ നടന്ന നരനായാട്ടാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്. അഴിഞ്ഞാട്ടക്കാരായ വിരലാലെണ്ണാവുന്ന സ്ത്രീകള്‍ക്കായി കേരളത്തില്‍ കലാപം സൃഷ്ടിക്കുകയാണ് പോലീസ്.ബോധപൂര്‍വ്വമായ പ്രകോപനങ്ങളാണ് ചിലര്‍ സൃഷ്ടിക്കുന്നത്.നിലക്കലില്‍ സമരക്കാര്‍ക്കിടയിലേക്ക് ക്രിമിനലുകളെ കടത്തി വിട്ടതാരാണെന്നത് സംബന്ധിച്ച് ഉന്നതതല അന്വോഷണം നടത്തണം.

അവരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക്‌നേരെ അക്രമം അഴിച്ച് വിട്ടത്.തീവ്ര നിലപാടുകളുള്ള സ്ത്രീ സംഘടനകള്‍ വാടകക്കെടുത്തവരാണിതെന്ന ആക്ഷേപം ശക്തമാണ്.നിലക്കലും പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചത് അയ്യപ്പ ദര്‍ശത്തിനെത്തുന്ന ഭക്തജനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

സമാധാനപരമായി പ്രതിഷേധം നടത്തിയവരെ പോലീസ് അകാരണമായി മര്‍ദിക്കുകയായിരുന്നു എന്നും. ആദിവാസി സ്ത്രീകളെ വരെ പോലീസ് ക്രൂരമായി മര്‍ദിച്ചു എന്നും പി സി ജോര്‍ജ്ജ് പറയുന്നു. അതുപോലെ കള്ളക്കേസ് ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത് എന്നും പി സി പറയുന്നു.